ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് നിര്‍ദേശങ്ങളുമായി യുഎഇ എംബസി
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് നിര്‍ദേശങ്ങളുമായി യുഎഇ എംബസി. ഡല്‍ഹിയിലെ യുഎഇ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുവഴിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമപ്രശ്നങ്ങള്‍ ഒഴിവാക്കാനായി കൈവശമുള്ള സ്വര്‍ണാഭരണങ്ങളുടെ…
;By : Editor
Update: 2019-10-12 20:23 GMT
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് നിര്‍ദേശങ്ങളുമായി യുഎഇ എംബസി. ഡല്‍ഹിയിലെ യുഎഇ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുവഴിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമപ്രശ്നങ്ങള്‍ ഒഴിവാക്കാനായി കൈവശമുള്ള സ്വര്‍ണാഭരണങ്ങളുടെ കണക്ക് വിമാനത്താവളത്തില്‍ വെച്ചുതന്നെ അധികൃതരോട് വ്യക്തമാക്കണമെന്നാണ് നിര്‍ദേശം. അതേസമയം മുന്‍പ് ജമ്മു-കശ്‍മീരിലേക്കുള്ള യാത്ര നീട്ടിവെയ്ക്കണമെന്ന് യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചിരുന്നു.