മദീനക്കടുത്ത് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മണ്ണുമാന്തി യന്ത്രത്തില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു

റിയാദ്: സൗദിയില്‍ തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ബസ് മണ്ണുമാന്തി യന്ത്രത്തില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. ഉംറ തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന. മദീനയില്‍ നിന്ന് 170…

By :  Editor
Update: 2019-10-17 02:12 GMT

റിയാദ്: സൗദിയില്‍ തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ബസ് മണ്ണുമാന്തി യന്ത്രത്തില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. ഉംറ തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ മാറി ഹിജ്‌റ റോഡിലാണ് അപകടമുണ്ടായത്.സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അപകടമുണ്ടായ ബസില്‍ 39 തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മണ്ണുമാന്തി യന്ത്രത്തില്‍ കൂട്ടിയിടിച്ച ശേഷം ബസിന് തീ പിടിക്കുകയായിരുന്നു.

മരിച്ചവരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുണ്ട്. ഇതില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. പരിക്കേറ്റവരെ അല്‍-ഹംന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചുണ്ട്.

Tags:    

Similar News