ഒരു ജനസമൂഹം അവരുടെ ഘടന നിലനിര്‍ത്തുന്ന ഭരണസംവിധാനത്തിലുള്ള പ്രതീക്ഷകള്‍ വെടിയാന്‍ തയ്യാറായാൽ വിപ്ലവം സംഭവിക്കും വാളയാർ കേസിൽ പൃഥ്വിരാജ്
പൃഥ്വിരാജ് പറയുന്നു: വീണ്ടും ആ സമയം ആഗതമായിരിക്കുകയാണ് സുഹൃത്തുക്കളെ, ഏതാനും ഫോളോവേഴ്‌സ് കൂടെയുള്ള ഓരോരുത്തര്‍ക്കും(ഞാനും അക്കൂട്ടത്തിലുണ്ട്) വികാരഭരിതമായ, മനോഹരമായ വാക്കുകള്‍ ഉപയോഗിച്ചുള്ള, സോഷ്യല്‍ മീഡിയ കുറിപ്പ് പോസ്റ്റ്…
പൃഥ്വിരാജ് പറയുന്നു:
വീണ്ടും ആ സമയം ആഗതമായിരിക്കുകയാണ് സുഹൃത്തുക്കളെ, ഏതാനും ഫോളോവേഴ്‌സ് കൂടെയുള്ള ഓരോരുത്തര്‍ക്കും(ഞാനും അക്കൂട്ടത്തിലുണ്ട്) വികാരഭരിതമായ, മനോഹരമായ വാക്കുകള്‍ ഉപയോഗിച്ചുള്ള, സോഷ്യല്‍ മീഡിയ കുറിപ്പ് പോസ്റ്റ് ചെയ്യാനുള്ള സമയം. നീതി നിഷേധിക്കപ്പെട്ട ആ രണ്ട് പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും എങ്ങനെയാണ് നീതി നിഷേധിക്കപ്പെട്ടതെന്നതിനെ കുറിച്ചും, ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ അര്‍ഹിക്കുന്ന നീതിയെക്കുറിച്ചും, കൃത്യമായ ചിന്തയിലൂടെ രൂപപ്പെടുത്തിയെടുത്ത ഒരു ഹാഷ്ടാഗ് കൊണ്ട് എങ്ങനെ ഒരു പ്രതിഷേധത്തിന് ആക്കം കൂട്ടാം എന്നതിനെ കുറിച്ചുമുള്ള പോസ്റ്റ്.
കാര്യമായിട്ടാണോ? ഇതൊക്കെ പറയേണ്ട കാര്യം തന്നെ ഉണ്ടോ? സംവിധാനങ്ങള്‍ക്ക് ഓരോ തവണയും വേണ്ട നടപടി എടുക്കാനായി സോഷ്യല്‍ മീഡിയ ആള്‍ക്കൂട്ടം മുന്‍കൈ എടുക്കേണ്ട ആവശ്യമുണ്ടോ? നമ്മള്‍ അങ്ങനെ ഒരവസ്ഥയില്‍ എത്തിച്ചേര്‍ന്നോ? ഇപ്പോഴും?
അപകടകരമായ വിധത്തില്‍ നമ്മള്‍ കീഴടങ്ങാന്‍ തയാറായി കഴിഞ്ഞിരിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ഒരു ജനസമൂഹം അവരുടെ ഘടന നിലനിര്‍ത്തുന്ന ഭരണസംവിധാനത്തിലുള്ള പ്രതീക്ഷകള്‍ വെടിയാന്‍ തയ്യാറാകുമ്പോൾ എല്ലായ്പ്പോഴും വിപ്ലവം സംഭവിക്കും. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍....
പൃഥ്വിരാജ് സുകുമാരന്‍. ഒരു പൗരന്‍.'