ഉഗാണ്ട, പോളണ്ട്, ചെക്കോസ്ലാവാക്യ തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഞങ്ങൾ വരും " പക്ഷെ വളയാറിനെ പറ്റി ഒന്നും ചോദിക്കരുത്" വാളയാര്‍ പെണ്‍കുട്ടികളുടെ വിഷയത്തില്‍ മിണ്ടാട്ടമില്ലാതെ ഡിവൈഎഫ്‌ഐ
തൃശ്ശൂര്‍: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടത് വിവാദമായ പശ്ചാത്തലത്തില്‍, ഡിവൈഎഫ്‌ഐക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്. വാളയാര്‍…
തൃശ്ശൂര്‍: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടത് വിവാദമായ പശ്ചാത്തലത്തില്‍, ഡിവൈഎഫ്‌ഐക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്.
വാളയാര്‍ സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രതികരിക്കുന്നില്ലെന്ന് പരിഹസിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്. തൃശൂര്‍ സ്വരാജ് റൗണ്ടിലും പരിസരത്തുമാണ് ലുക്ക്‌ഔട്ട് നോട്ടീസ് പതിപ്പിച്ചത്.
ഉഗാണ്ട, പോളണ്ട്,തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഉടന്‍ പ്രതികരണവുമായി എത്തുന്ന ഡിവൈഎഫ്‌ഐ നേതാക്കള്‍ വാളയാര്‍ പ്രശ്‌നത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പരിഹസിച്ചു.ഒരൊറ്റ ഡിവൈഎഫ്‌ഐ നേതാവിനെ പോലും കുറച്ചു ദിവസമായി നാട്ടില്‍ കാണാനില്ല.ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറവെടുപ്പിച്ചതെന്ന് യൂത്ത്‌കോണ്‍ഗ്രസ് പറയുന്നു. ഡിവൈഎഫ്‌ഐ നേതാക്കളെ എവിടെയങ്കിലും കണ്ടു കിട്ടിയാല്‍ ഉടന്‍ എകെജി സെന്ററില്‍ ഏല്‍പ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു