വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ മലപ്പുറം ആനക്കയം സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ മരിച്ച നിലയില്‍
വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് സൗദി അറേബ്യയില്‍ മരിച്ച നിലയില്‍. മലപ്പുറം ആനക്കയം പന്തല്ലൂര്‍ കിഴക്കും പറമ്പ് സ്വദേശി ചെറുകപ്പള്ളി സുബൈറിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
;വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് സൗദി അറേബ്യയില്‍ മരിച്ച നിലയില്‍. മലപ്പുറം ആനക്കയം പന്തല്ലൂര്‍ കിഴക്കും പറമ്പ് സ്വദേശി ചെറുകപ്പള്ളി സുബൈറിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയാറ് വയസായിരുന്നു.വിവാഹത്തിന് വേണ്ടി നാട്ടിലേക്ക് പോയ സുബൈര്‍ രണ്ടാഴ്ച മുന്നെയാണ് സൗദി അറേബ്യയിലേക്ക് തിരിച്ചെത്തിയത്. ബുധനാഴ്ച വൈകീട്ടോടെയാണ് നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ഹറാജിലെ മുറിയില്‍ സുബൈര്‍ മരിച്ച് കിടക്കുന്നതായി കണ്ടത്.റിയാദിലെ ഒരു സ്വകാര്യ സോഫാനിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനാണ് സുബൈര്‍. മൃതദേഹം റിയാദില്‍ ഖബറടക്കും.