ദുബായിലെ തുരങ്കപാതയിലെ അപകടത്തില്‍ മരിച്ചത് മലയാളി ഡോക്ടര്‍

ദുബായ് : ദുബായിലെ തുരങ്കപാതയിലെ അപകടത്തില്‍ മരിച്ചത് മലയാളി ഡോക്ടര്‍ ആണെന്ന് തിരിച്ചറിഞ്ഞു. വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തെ തുരങ്കപാതയിലുണ്ടായ അപകടത്തിലാണ് മലയാളി ഡോക്ടര്‍ മരിച്ചത്. തിരുവനന്തപുരം…

;

By :  Editor
Update: 2019-11-27 21:40 GMT

ദുബായ് : ദുബായിലെ തുരങ്കപാതയിലെ അപകടത്തില്‍ മരിച്ചത് മലയാളി ഡോക്ടര്‍ ആണെന്ന് തിരിച്ചറിഞ്ഞു. വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തെ തുരങ്കപാതയിലുണ്ടായ അപകടത്തിലാണ് മലയാളി ഡോക്ടര്‍ മരിച്ചത്. തിരുവനന്തപുരം സ്വദേശിയും ദുബായ് അല്‍ മുസല്ല മെഡിക്കന്‍ സെന്ററിലെ ഡോക്ടറുമായ ജോണ്‍ മാര്‍ഷന്‍ സ്‌കിന്നര്‍ (60) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് തുരങ്കപാതയിലൂടെ സഞ്ചരിക്കവെ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ നിന്ന് തീ പടര്‍ന്നാണ് മരണം. ഭാര്യ: സിസി മാര്‍ഷല്‍. മക്കള്‍: റബേക്ക െഎറിന്‍ മാര്‍ഷല്‍, റേച്ചല്‍ അന്ന മാര്‍ഷല്‍.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 12.49നായിരുന്നു അപകടം. അപകട സമയത്ത് ഡോക്ടര്‍ മാത്രമേ കാറില്‍ ഉണ്ടായിരുന്നുള്ളൂ. ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാ വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags:    

Similar News