ഹെൽമെറ്റില്ലാത്ത ബൈക്ക് യാത്രികനെ പൊലീസ് ലാത്തി കൊണ്ടെറിഞ്ഞു; വണ്ടിയിടിച്ച് യുവാവിന് ഗുരുതര പരുക്ക്
കൊല്ലം: കടയ്ക്കലിൽ ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ച യുവാവിനെ വാഹനപരിശോധനയ്ക്ക് ഇറങ്ങിയ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി. ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിച്ച് യുവാവിന് ഗുരുതരമായി…
കൊല്ലം: കടയ്ക്കലിൽ ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ച യുവാവിനെ വാഹനപരിശോധനയ്ക്ക് ഇറങ്ങിയ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി. ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലാത്തിയെറിഞ്ഞ സിവിൽ പൊലീസ് ഓഫീസർ ചന്ദ്രമോഹനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
കിഴക്കുംഭാഗം സ്വദേശി സിദ്ധിഖ് പാസ്പോർട്ട് വെരിഫിക്കേഷന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വാഹനപരിശോധന നടത്തുന്ന പൊലീസിന് മുന്നിൽപ്പെട്ടത്. പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോയ സിദ്ധിഖിനെ പൊലീസുകാരൻ ലാത്തികൊണ്ട് എറിഞ്ഞിടുകയായിരുന്നു.
ഏറുകൊണ്ടതോടെ നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിൽ ചെന്നിടിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിക്കാത്തതടക്കം ട്രാഫിക് നിയമലംഘനം നടത്തുന്നവരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശമാണ് ലംഘിക്കപ്പെട്ടത് .