റിലയന്‍സ് ഇന്‍ഡസ്ട്രീസ് നാലായി വിഭജിക്കുന്നു

മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ നാല് കമ്പനികളാക്കി വിഭജിക്കുന്നു. എണ്ണ ശുദ്ധീകരണംവിപണനം, പര്യവേഷണം ഉല്‍പാദനം, പെട്രോകെമിക്കല്‍സ്‌ടെക്‌സ്‌റ്റൈല്‍സ്, ഹൈഡ്രോകാര്‍ബണ്‍റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ നാല് മേഖലകളിലെ കമ്പനികളാക്കി…

By :  Editor
Update: 2018-05-11 05:04 GMT

മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ നാല് കമ്പനികളാക്കി വിഭജിക്കുന്നു. എണ്ണ ശുദ്ധീകരണംവിപണനം, പര്യവേഷണം ഉല്‍പാദനം, പെട്രോകെമിക്കല്‍സ്‌ടെക്‌സ്‌റ്റൈല്‍സ്, ഹൈഡ്രോകാര്‍ബണ്‍റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ നാല് മേഖലകളിലെ കമ്പനികളാക്കി വിഭജിക്കാനാണ് റിലയന്‍സിെന്റ പദ്ധതി. ലൈവ് മിന്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

ഏകദേശം 1000 കോടിയുടെ ഓഹരി വിഹിതമാകും കമ്പനികള്‍ക്ക് ഉണ്ടാവുക. കമ്പനികള്‍ രൂപകരീക്കുന്നതിനായി കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തെ റിലയന്‍സ് വൈകാതെ തന്നെ സമീപിക്കുമെന്നാണ് സൂചന. പുതിയ കമ്പനികള്‍ രൂപീകരിക്കുന്നതോടെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് റിലയന്‍സിെന്റ വിശ്വാസം.

നിലവില്‍ ഒറ്റ കമ്പനിയാണെങ്കിലും ആറ് വിഭാഗങ്ങളിലായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രവര്‍ത്തിക്കുന്നത്. എണ്ണശുദ്ധീകരണം വിപണനം, പെട്രോ കെമിക്കല്‌സ്, ഓയില് ആന്റ് ഗ്യാസ് പര്യവേഷണം, റീട്ടെയില്, ടെലികോംഡിജിറ്റല് സര്വീസസ്, മീഡിയ ആന്റ് എന്റര്‌ടെയിന്‍മെന്റ് എന്നിങ്ങനെ ആറ് വിഭാഗങ്ങളാണ് നിലവില്‍ റിലയന്‍സിനുള്ളത്.

Tags:    

Similar News