നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 21കാരന്‍ പ്രതിക്ക് വധശിക്ഷ

ഇന്‍ഡോര്‍: നാല് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരുമാസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് അതിവേഗ കോടതി. സംഭവം നടന്ന് 23 ദിവസത്തിനുള്ളിലാണ് അതിവേഗ കോടതി…

;

By :  Editor
Update: 2018-05-12 23:46 GMT

ഇന്‍ഡോര്‍: നാല് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരുമാസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് അതിവേഗ കോടതി. സംഭവം നടന്ന് 23 ദിവസത്തിനുള്ളിലാണ് അതിവേഗ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. അതി ക്രൂരവും നിന്ദ്യവുമായ കുറ്റകൃത്യത്തിന് വധശിക്ഷയാണ് കുറ്റവാളിയായ സുനില്‍ ഭീലിന് കോടതി വിധിച്ചത്.

കഴിഞ്ഞ മാസം 20ന് മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. ബലൂണ്‍ വില്‍പ്പനക്കാരായ മാതാപിതാക്കള്‍ക്കൊപ്പം രാജ് വാഡയിലെ കോട്ടയ്ക്ക് പുറത്ത് ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിയെടുത്ത് കൊണ്ട് പോയി ലൈംഗികമായി ഉപദ്രവിച്ച് കൊല്ലുകയായിരുന്നു. രാജ് വാഡയിലെ ഒരു വ്യവസായ സ്ഥാപനത്തില്‍ നിന്നാണ് നാല് മാസം പ്രായമുള്ള ശിശുവിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.

പുലര്‍ച്ചെ നാലുമണി സമയത്ത് ഉറങ്ങിക്കിടക്കുന്ന കുട്ടിയെ തട്ടിയെടുത്ത് കെട്ടിടത്തിന് മുകളിലേക്ക് കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. കുട്ടി കരച്ചില്‍ നിര്‍ത്താഞ്ഞതിനെ തുടര്‍ന്ന് വായടപ്പിക്കാന്‍ നിലത്തടിച്ച് കൊല്ലുകയായിരുന്നു എന്നാണ് സുനില്‍ ഭീല്‍ കോടതിയോട് പറഞ്ഞത്.

Tags:    

Similar News