ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു

കെയ്റോ: ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 91 വയസായിരുന്നു അദ്ദേഹത്തിന്. മുഹമ്മദ് അലി പാഷയ്ക്ക് ശേഷം ഏറ്റവും…

By :  Editor
Update: 2020-02-25 09:20 GMT

കെയ്റോ: ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 91 വയസായിരുന്നു അദ്ദേഹത്തിന്.
മുഹമ്മദ് അലി പാഷയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഈജിപ്ത് ഭരിച്ച ഭരണാധികാരിയാണ് ഹുസ്‌നി മുബാറക്ക്. 1981 മുതല്‍ 2011 വരെ ഈജിപ്തിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം.1975ല്‍ ഈജിപ്തിന്റെ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ മുബാറക്ക് 1981 ഒക്ടോബര്‍ 14-ന് അന്നത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന അന്‍വര്‍ സാദത്ത്‌ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റായി ചുമതലയേൽക്കുകയായിരുന്നു.

Similar News