മദീന- കോവിഡ് വ്യാപനം തടയുന്നതിനുള്ള ജാഗ്രതയുടെ ഭാഗമായി മദീനയിലെ ആറു സ്ട്രീറ്റുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍
ശനി പുലര്‍ച്ചെ ആറുമണി മുതല്‍ രണ്ടാഴ്ചത്തേക്കാണ് ലോക്ഡൗണ്‍. അല്‍ശുറൈബാത്ത്, ബനീ ദഫര്‍, ഖുര്‍ബാന്‍, ജുമുഅ, ഇസ്‌കാനിന്റെ ഒരു ഭാഗം, ബനീ ഖിദ്‌റ എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ ലോക്ഡൗണ്‍…
;ശനി പുലര്‍ച്ചെ ആറുമണി മുതല്‍ രണ്ടാഴ്ചത്തേക്കാണ് ലോക്ഡൗണ്‍. അല്‍ശുറൈബാത്ത്, ബനീ ദഫര്‍, ഖുര്‍ബാന്‍, ജുമുഅ, ഇസ്‌കാനിന്റെ ഒരു ഭാഗം, ബനീ ഖിദ്‌റ എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇനി അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാനാവില്ല.
ഹോസ്പിറ്റലുകള്‍, ഖബാലകള്‍ എന്നിവിടങ്ങളിലേക്ക് ആറു മണി മുതല്‍ വൈകുന്നേരം മൂന്നുവരെ പോകാവുന്നതാണ്. എല്ലാവരും വീടുകളില്‍ തന്നെ കഴിയണം. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ 937 ല്‍ അറിയിക്കണം. എന്നാല്‍ കര്‍ഫ്യൂവില്‍ നിന്ന് നേരത്തെ ഒഴിവാക്കപ്പെട്ടവര്‍ക്ക് ഇളവ് ലഭിക്കും-ഗവര്‍ണറേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.