സൗദി അറേബ്യയില്‍ കോവിഡ് രോഗ ചികിത്സയില്‍ ഉണ്ടായിരുന്ന നാല് പേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗ ചികിത്സയില്‍ ഉണ്ടായിരുന്ന നാല് പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 121 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ…

;

By :  Editor
Update: 2020-04-06 07:47 GMT

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗ ചികിത്സയില്‍ ഉണ്ടായിരുന്ന നാല് പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 121 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2523 ആയി ഉയര്‍ന്നു. 63 രോഗികള്‍ രോഗമുക്തി നേടി. ഇതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 551 ആയി ഉയര്‍ന്നു. ഇന്നത്തെ നാല് മരണം ഉള്‍പ്പടെ ഇതുവരെ 38 രോഗികള്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനം പരമാവധി വീടുകളില്‍ തന്നെ കഴിയണം. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങി സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ശരിയായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാന്‍ പാടുളളൂ എന്നും മന്ത്രാലയം വ്യക്തമാക്കി.

report : റഫീഖ് ഹസൻ വെട്ടത്തൂർ

Tags:    

Similar News