പ്രവാസികള്‍ നാട്ടിലെത്താന്‍ ഒരു മാസം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്
തിരുവനന്തപുരം: പ്രവാസികള്‍ നാട്ടിലെത്താന്‍ ഒരു മാസം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. പ്രവാസികള്‍ മെയ് മാസം വരെ കാത്തിരിക്കണം. ലോക്ഡൗണിന് ശേഷം എല്ലാവരെയും നാട്ടിലെത്തിച്ചാല്‍…
;തിരുവനന്തപുരം: പ്രവാസികള്‍ നാട്ടിലെത്താന്‍ ഒരു മാസം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. പ്രവാസികള്‍ മെയ് മാസം വരെ കാത്തിരിക്കണം. ലോക്ഡൗണിന് ശേഷം എല്ലാവരെയും നാട്ടിലെത്തിച്ചാല്‍ ക്വാറന്റൈന് സൗകര്യം ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാകും. പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. യുഎഇയില്‍ ഇന്ത്യന്‍ അസോസിയേഷന് സ്ഥാപനങ്ങള്‍, സ്കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഏറ്റെടുത്ത് അവിടത്തെ സര്‍ക്കാരിന്റെ അനുവാദത്തോടെ ക്വാറന്റൈന് സൗകര്യം ഒരുക്കും.
ഇന്ത്യയില്‍നിന്നും മറ്റു രാജ്യങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കേണ്ട കാര്യം നിലവില്‍ ഇല്ലെന്നും അവിടെ ഇന്ത്യക്കാരായ നിരവധി ഡോക്ടര്‍മാരുണ്ടെന്നും മന്ത്രി പറഞ്ഞു.