കോവിഡ്-19 സൗദിയിൽ 4 മരണം.. രോഗികൾ വർധിക്കുന്നു

Report: വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ റിയാദ്- സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 4 പേര്‍ മരിക്കുകയും 762 പേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയ വക്താവ്…

By :  Editor
Update: 2020-04-17 08:36 GMT

Report: വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ

റിയാദ്- സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 4 പേര്‍ മരിക്കുകയും 762 പേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 87 ആയും രോഗം ബാധിച്ചവരുടെ എണ്ണം 7142 ആയും ഉയര്‍ന്നു. 6006 പേര്‍ ചികിത്സയിലാണ്. 74 നില ഗുരുതരമാണ്. 1049 പേര്‍ക്ക് രോഗമുക്തിയുണ്ടായി.മക്ക 325, മദീന 197, ജിദ്ദ 142, ഹുഫൂഫ് 35, റിയാദ് 24, ദമാം 18, ജുബൈല്‍ 4, തായിഫ് 3, അല്‍മോയ 2, ബീശ 2, ഖോബാര്‍ 2, മൈസാന്‍ 1, യാമ്പു 1, ജിസാന്‍ 1, റാസ് തന്നൂറ 1, അല്‍മുദൈലിഫ് 1, ഖമീസ് മുശൈത്ത് 1, നജ്‌റാന്‍, ഖുന്‍ഫുദ 1 എന്നിങ്ങനെയാണ് പ്രാദേശിക കണക്ക്

Tags:    

Similar News