ഉത്രയുടെ കൊലപാതകം; പ്രതിയായ ഭര്‍ത്താവ്​ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച്‌​ തെളിവെടുത്തു

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് ​ കടിയേറ്റ്​ മരിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ്​ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച്‌​ തെളിവെടുത്തു. ഫോറന്‍സിക്​ വിദഗ്​ധര്‍ സ്​ഥലത്ത്​ പരിശോധന നടത്തി. വീട്ടിലേക്ക്​…

By :  Editor
Update: 2020-05-24 22:29 GMT

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് ​ കടിയേറ്റ്​ മരിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ്​ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച്‌​ തെളിവെടുത്തു. ഫോറന്‍സിക്​ വിദഗ്​ധര്‍ സ്​ഥലത്ത്​ പരിശോധന നടത്തി. വീട്ടിലേക്ക്​ പാമ്പിനെ കൊണ്ടുവരാന്‍ ഉപയോഗിച്ച്‌​ പ്ലാസ്​റ്റിക്​ ജാര്‍ പൊലീസ്​ കണ്ടെടുത്തു. ആളൊഴിഞ്ഞ പരിസരത്തെ പറമ്പിൽ നിന്നാണ്​ ജാര്‍ കണ്ടെടുത്തത്​. സൂരജ്​ തന്നെയാണ്​ ജാര്‍ കണ്ടെടുത്ത്​ നല്‍കിയത്​.

അരമണിക്കൂര്‍ നേരം തെളിവെടുപ്പ്​ നടത്തിയ ശേഷമാണ്​ സൂരജിനെയും കൊണ്ട്​ പൊലീസ്​ മടങ്ങിയത്. അതേസമയം മകളെ കൊലപ്പെടുത്തിയയാളെ വീട്ടില്‍ കയറ്റില്ലെന്നു ഉത്രയുടെ അമ്മ പറഞ്ഞു. വികാര നിര്‍ഭരമായ രംഗങ്ങളായിരുന്നു വീട്ടില്‍ അരങ്ങേറിയത്​.

Tags:    

Similar News