പ്രവാസി മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ മാത്യു ജേക്കബ് നിര്യാതനായി

പ്രവാസി മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ മാത്യു ജേക്കബ് ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ നിര്യാതനായി. വിവിധ പ്രവാസി സംഘടനകളുടെ ഭാരവാഹിയായി റിയാദിലെ പ്രവാസി സമൂഹത്തിന് ചിരപരിചിതനായ ആലപ്പുഴ…

;

By :  Editor
Update: 2020-06-04 05:57 GMT

പ്രവാസി മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ മാത്യു ജേക്കബ് ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ നിര്യാതനായി. വിവിധ പ്രവാസി സംഘടനകളുടെ ഭാരവാഹിയായി റിയാദിലെ പ്രവാസി സമൂഹത്തിന് ചിരപരിചിതനായ ആലപ്പുഴ സ്വദേശി മാത്യുവിന് പുലർച്ചെയാണ് റിയാദിലെ ഡോ. സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയിൽ അന്ത്യം സംഭവിച്ചത്. റിയാദിലെ കുടുംബ കൂട്ടായ്മയായ തറവാടിന്റെ സ്ഥാപക അംഗവും ഭാരവാഹിയുമായിരുന്നു. കുട്ടനാട് അസോസിയേഷന്റെ രക്ഷാധികാരി പദവിയും വഹിച്ചിരുന്നു. മല്ലപ്പള്ളി സ്വദേശി റാണി മാത്യു ഭാര്യ. മക്കള്‍: അങ്കിത് മാത്യു, അബിദ് മാത്യു, അമറിത് മാത്യു, ആന്‍മേരി മാത്യു. മരുമകള്‍: ശ്രുതി.

Tags:    

Similar News