ചാര്‍ട്ടേര്‍ഡ് വിമാന യാത്രക്കാരുടെ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; ഹര്‍ജി ഇന്ന് പരിഗണിക്കും

വിദേശത്ത് നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ്…

;

By :  Editor
Update: 2020-06-16 20:54 GMT

വിദേശത്ത് നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

പത്തനംതിട്ട സ്വദേശി റെജി താഴ്‌മണ്‍ ആണ് ഹര്‍ജി നല്‍കിയത്. റാപ്പിഡ് ടെസ്റ്റ്‌ റിസള്‍ട്ട്‌ ഉള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി വേണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിനായി കോടതി നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും.

Tags:    

Similar News