ജി കെ പി എ സൗദി ചാപ്റ്റർ വിമാനം 168 യാത്രക്കാരുമായി നാടണഞ്ഞു

റിയാദ് : ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ( ജി കെ പി എ ) സൗദി ചാപ്റ്റർ ചാർട്ട് ചെയ്ത സ്പൈസ് ജെറ്റ് വിമാനം കോഴിക്കോട് എത്തി.…

;

By :  Editor
Update: 2020-07-20 02:10 GMT

റിയാദ് : ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ( ജി കെ പി എ ) സൗദി ചാപ്റ്റർ ചാർട്ട് ചെയ്ത സ്പൈസ് ജെറ്റ് വിമാനം കോഴിക്കോട് എത്തി. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 168 യാത്രക്കാർ റിയാദിൽ നിന്ന് പുറപ്പെട്ട വിമാനത്തിലുണ്ടായിരുന്നു. റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് ഏറ്റവും കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് നൽകിയത്. കോർഡിനേറ്റർ ഉബൈസ് വട്ടോളി, ഷെരീഫ് തട്ടത്താഴത്ത്, ഖാദർ കൂത്തുപറമ്പ്, അബ്ദുൽ മജീദ് പൂളക്കാടി, അബ്ദുൽ അസിസ് വട്ടപ്പറമ്പിൽ,ഒ കെ അബ്ദുസലാം, നിഹാസ് പാനൂർ, സജിം പാനൂർ എന്നിവർ നേതൃത്വം നൽകി.

Tags:    

Similar News