കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ ഇന്ന് നാലുപേര്‍ മരണപ്പെട്ടു

കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ ഇന്ന് നാലുപേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ 433 ആയി. 464 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 303…

;

By :  Editor
Update: 2020-07-26 07:51 GMT

കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ ഇന്ന് നാലുപേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ 433 ആയി. 464 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 303 പേര്‍ സ്വദേശികളാണ്. ഇതടക്കം ഇന്നുവരെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 63,773 ആയി. ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ മേഖല അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഫര്‍വ്വാനിയ 80, അഹമദി 161, ഹവല്ലി 79, കേപിറ്റല്‍ 57, ജഹറ 87 എന്നിങ്ങനെയാണ്. ഇന്ന് 766 പേരാണ് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 54373 ആയി. ആകെ 8967 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 123 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Tags:    

Similar News