ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പതിനാറ് പേരെ പിടികൂടി
ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പതിനാറ് പേരെ ഹജ്ജ് സുരക്ഷാ സേന പിടികൂടി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആഭ്യന്തര…
By : Editor
Update: 2020-07-26 09:29 GMT
ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പതിനാറ് പേരെ ഹജ്ജ് സുരക്ഷാ സേന പിടികൂടി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതിയുള്ളത്. കനത്ത ആരോഗ്യ സുരക്ഷയിലാണ് ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്നത്. കൊറോണ വൈറസിനെ നേരിടാന്‍ രാജ്യം സ്വീകരിച്ച പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയും പതിനായിരം റിയാല്‍ പിഴയും സഊദിയിലേക്ക് പ്രവേശന വിലക്കുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.