സ്ത്രീയെന്ന വ്യാജേന വാട്സ്‌ആപ്പ് ഗ്രൂപ്പുണ്ടാക്കി സാമൂഹിക പ്രവര്‍ത്തകരായ വനിതകള്‍ക്ക് അശ്ലീല വീഡിയോ അയച്ച മലപ്പുറം താനൂര്‍ സ്വദേശി പിടിയിൽ

മലപ്പുറം: വനിതാമെമ്പറാണെന്നു തെറ്റിദ്ധരിപ്പിച്ച്‌ മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്ത് - കുടുംബശ്രീ വനിതാ മെമ്പർമാരെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച്‌, ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോകള്‍ അയച്ച യുവാവിനെ…

By :  Editor
Update: 2020-08-02 10:03 GMT

മലപ്പുറം: വനിതാമെമ്പറാണെന്നു തെറ്റിദ്ധരിപ്പിച്ച്‌ മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്ത് - കുടുംബശ്രീ വനിതാ മെമ്പർമാരെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച്‌, ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോകള്‍ അയച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ മൂച്ചിക്കല്‍ സ്വദേശി റിജാസ് ആണ് പിടിയിലായത്.

എടക്കര, പോത്തുകല്ല്, കാളികാവ്, താനൂര്‍, പരപ്പനങ്ങാടി, വേങ്ങര പഞ്ചായത്തുകളിലെ മെമ്ബര്‍മാര്‍ മാരെ ഉള്‍പ്പെടുത്തി ആണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഇവിടത്തെ പഞ്ചായത്ത് അംഗങ്ങളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും മൊബൈല്‍ നമ്പറുകൾ ഇയാള് പഞ്ചായത്തുകളുടെ വെബ് സൈറ്റ് വഴിയും ഗൂഗില്‍ വഴിയും സംഘടിപ്പിച്ചു ഗ്രൂപ്പ് തുടങ്ങുകയായിരുന്നു. വനിതാ മെമ്പർ ആണെന്ന് തെറ്റിദ്ധരിപ്പിചാണ് ഗ്രൂപ്പ് ഉണ്ടാക്കിയത് പിന്നീട്
ഇതിലേക്ക് അശ്ലീല വീഡിയോകള്‍ അയക്കുക, അതിലെ മെമ്പർമാരെ വിഡിയോ കോള്‍ ചെയ്തു സ്വന്തം ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആണ് പ്രതി ചെയ്തിരുന്നത്.
രണ്ട് വര്‍ഷത്തോളമായി രാജസ്ഥാന്‍ സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ നമ്പറു പയോഗിച്ചാണ് വാട്ട്സ്‌ആപ് വഴി വീഡിയോകള്‍ അയച്ചിരുന്നത് എടക്കര, പോത്തുകല്ല്, കാളികാവ്, താനൂര്‍, പരപ്പനങ്ങാടി, വേങ്ങര എന്നീ സ്റ്റേഷനുകളില്‍ പ്രതിയെ പിടികൂടുന്നതിനായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമിന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ എ.എസ്.പി എം. ഹേമലതയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്. റിജാസിനെ കോടതി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News