യുഎഇയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം 65 ലക്ഷം കവിഞ്ഞു
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 275 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായും 94 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ…
;യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 275 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായും 94 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 376 ആയി.രാജ്യത്ത് ഇതുവരെ 67,282 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 58,582 പേരും രോഗമുക്തരായി. നിലവില്‍ 8,324 രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,000 പുതിയ കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തി. ഇതുവരെ നടത്തിയ ആകെ പരിശോധനകളുടെ എണ്ണം 65 ലക്ഷം കവിഞ്ഞു.