എച്ച്.ഡി.കുമാരസ്വാമിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ജെഡിഎസ് എംഎല്‍എ
ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ തന്റെ നേതാവിനോടുള്ള കൂറ് ഒരു ജെഡിഎസ് എംഎല്‍എ പ്രകടിപ്പിച്ചത് ശ്രദ്ധേയമായി. ആരൊക്കെ, ഏതൊക്കെ പാളയത്തില്‍ പോകുമെന്ന് ആര്‍ക്കും ഒരു നിശ്ചയവും ഇല്ലാത്ത…
;ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ തന്റെ നേതാവിനോടുള്ള കൂറ് ഒരു ജെഡിഎസ് എംഎല്‍എ പ്രകടിപ്പിച്ചത് ശ്രദ്ധേയമായി. ആരൊക്കെ, ഏതൊക്കെ പാളയത്തില്‍ പോകുമെന്ന് ആര്‍ക്കും ഒരു നിശ്ചയവും ഇല്ലാത്ത ഘട്ടത്തിലാണ് ഹൈദരാബാദ് കര്‍ണാടക മേഖലയിലെ മാന്‍വി മണ്ഡലത്തില്‍ നിന്നും വിജയിച്ച ജെഡിഎസ് എംഎല്‍എ രാജ വെങ്കടപ്പ വ്യത്യസ്തനായത്. എച്ച്.ഡി.കുമാരസ്വാമിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് രാജ തന്റെ കൂറ് നേതാവിനെയും പാര്‍ട്ടിയെയും പൊതുസമൂഹത്തെയും അറിയിച്ചത്.
രാജയുടെ സത്യപ്രതിജ്ഞ പോലെ തന്നെ പേരിന് അല്പം വ്യത്യാസമുണ്ട്. രാജ വെങ്കടപ്പ നായക് രാജ അമ്പണ്ണ നായക്. 15,815 വോട്ടുകളുടെ വ്യത്യാസത്തില്‍ കോണ്‍ഗ്രസിലെ ഡോ.തനുശ്രീയെ തോല്‍പ്പിച്ചാണ് രാജ എംഎല്‍എയായത്. ഇനി അറിയേണ്ടത്, അനിശ്ചിതത്വങ്ങള്‍ക്കിടെ തന്റെ കൂറ് പരസ്യമായി പ്രഖ്യാപിച്ച രാജയ്ക്ക് കുമാരസ്വാമി മുഖ്യമന്ത്രിയായാല്‍ കാര്യമായി വല്ലതും തടയുമോ എന്നാണ്.