യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
അബുദാബി: യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. പുതുതായി 930 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാലു മാസത്തിനിടെ രാജ്യത്ത് രേഖപ്പെടുത്തിയ…
;By : Editor
Update: 2020-09-11 05:07 GMT
അബുദാബി: യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. പുതുതായി 930 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാലു മാസത്തിനിടെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 76,911 ആയി. അഞ്ച് പേര് കൂടി മരിച്ചതോടെ ആകെ മരണം 398 ആയി. 24 മണിക്കൂറിനിടെ 586 രോഗമുക്തരായി. 67,945 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.