നാടകം അവസാനഘട്ടത്തിലേക്ക്: യെദിയൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു

ബംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം അവസാനഘട്ടത്തിലേക്ക്. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു തുടങ്ങി. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ തയാറാണെന്ന് ബി.എസ്.യെദിയൂരപ്പ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. വിശ്വാസ വോട്ടെടുപ്പില്‍…

By :  Editor
Update: 2018-05-19 05:12 GMT

ബംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം അവസാനഘട്ടത്തിലേക്ക്. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു തുടങ്ങി. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ തയാറാണെന്ന് ബി.എസ്.യെദിയൂരപ്പ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് യെദിയൂരപ്പയുടെ രാജിയെന്നാണു സൂചന. യെദിയൂരപ്പ രാജി സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡയേയും കോണ്‍ഗ്രസ് ബംഗളുരുവിനെ ഹോട്ടലില്‍ കണ്ടെത്തിയതോടെയാണ് ബിജെപിയുടെ പ്രതീക്ഷകള്‍ തകര്‍ന്നത്. കോണ്‍ഗ്രസില്‍നിന്ന് രണ്ട് എംഎല്‍എമാരും ഒരു ജെഡിഎസ് എംഎല്‍എയും രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുമെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകില്ല. ഇതാണു ബിജെപിയുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായത്. ബിജെപിക്ക് നിലവില്‍ 104 എംഎല്‍എമാരുടെ പിന്തുണയാണുളളത്. ഭൂരിപക്ഷത്തിന് 111 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.

Tags:    

Similar News