യുഎഇയില്‍ കനത്ത മൂടൽമഞ്ഞിൽ 21 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

അബുദാബി : 21 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌, രണ്ടു പേര്‍ക്ക് പരിക്കേറ്റു. യുഎഇയില്‍ എമിറേറ്റ്സ് റോഡില്‍ ഷാര്‍ജയില്‍ നിന്ന് ഉമ്മുല്‍ഖുവൈനിലേക്കുള്ള ദിശയില്‍ തിങ്കളാഴ്ച് രാവിലെ ആയിരുന്നു അപകടം. കനത്ത…

By :  Editor
Update: 2020-09-21 23:58 GMT

അബുദാബി : 21 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌, രണ്ടു പേര്‍ക്ക് പരിക്കേറ്റു. യുഎഇയില്‍ എമിറേറ്റ്സ് റോഡില്‍ ഷാര്‍ജയില്‍ നിന്ന് ഉമ്മുല്‍ഖുവൈനിലേക്കുള്ള ദിശയില്‍ തിങ്കളാഴ്ച് രാവിലെ ആയിരുന്നു അപകടം. കനത്ത മൂടല്‍മഞ്ഞാണ് അപകട കാരണം. ഉടന്‍ ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. മൂടല്‍ മഞ്ഞുള്ള സമയങ്ങളിലും അല്ലാത്തപ്പോഴും വാഹനം ഓടിക്കുന്ന സമയത്തു മുഴുവന്‍ ശ്രദ്ധയും റോഡില്‍ തന്നെ ആയിരിക്കണമെന്ന് ഷാര്‍ജ പൊലീസ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ലെഫ്. കേണല്‍ മുഹമ്മദ് അലയ് അല്‍ നഖ്‍ബി ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഫോഗ് ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സന്നാഹങ്ങളോടെ വാഹനം സാവധാനത്തില്‍ ഓടിക്കണമെന്നും, കാഴ്‍ച അസാധ്യമാവുകയാണെങ്കില്‍ റോഡിന്റെ വശങ്ങളിലേക്ക് മാറ്റി വാഹനം സുരക്ഷിതമായി നിര്‍ത്തിയിടണമെന്നും അദ്ദേഹം പറഞ്ഞു .

Tags:    

Similar News