ഐപിഎല്‍: സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫിലേക്ക്

ജയ്പൂര്‍: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫില്‍ കടന്നു. ഹൈദരാബാദിനെതിരെ 5 വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ ജയം. സണ്‍ റൈസേഴ്‌സ്…

By :  Editor
Update: 2018-05-19 23:32 GMT

ജയ്പൂര്‍: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫില്‍ കടന്നു. ഹൈദരാബാദിനെതിരെ 5 വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ ജയം. സണ്‍ റൈസേഴ്‌സ് ഉയര്‍ത്തിയ 173 വിജയലക്ഷ്യം കൊല്‍ക്കത്ത രണ്ട് പന്തുകള്‍ ശേഷിക്കെ മറികടന്നു

ക്രിസ് ലിന്നിന്റെ അര്‍ധ സെഞ്ച്വറിയും ഉത്തപ്പ, നരൈന്‍, ദിനേശ് കാര്‍ത്തിക് എന്നിവരുടെ ബാറ്റിംഗ് പ്രകടനവുമാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് എത്തിച്ചത്. ലിന്‍ 43 പന്തില്‍ 3 സിക്‌സും നാല് ഫോറും സഹിതം 55 റണ്‍സെടുത്തു. നരൈന്‍ പതിവ് പോലെ അടിച്ചുതകര്‍ത്ത് പെട്ടെന്ന് പുറത്തായി. 10 പന്തില്‍ രണ്ട് സിക്‌സും 4 ഫോറും സഹിതം 29 റണ്‍സാണ് നരൈന്‍ എടുത്തത്.

34 പന്തില്‍ 45 റണ്‍സെടുത്ത ഉത്തപ്പയും 26 റണ്‍സുമായി പുറത്താകാതെ നിന്ന കാര്‍ത്തിക്കും ജയത്തിലേക്കുള്ള വഴി തെളിച്ചു. ഹൈദരാബാദിന് വേണ്ടി സിദ്ധാര്‍ഥ് കൗള്‍, ബ്രാത് വൈറ്റ് എന്നിവര്‍ രണ്ട് വിക്കറ്റും ഷാക്കിബ് അല്‍ ഹസന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. നേരത്തെ ധവാന്റെ (50) അര്‍ധ സെഞ്ച്വറി മികവിലാണ് ഹൈദരാബാദ് 9 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തത്.

Tags:    

Similar News