പ്രവാസിയായ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരണപ്പെട്ടു
ജിദ്ദ: ദക്ഷിണ സൗദിയില്‍ ജിസാന്‍ നഗരത്തിനു സമീപമുള്ള സ്വാംതയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്ന മലയാളി ജിദ്ദയില്‍ വെച്ച് മരണപ്പെട്ടു. വേങ്ങര, കണ്ണമംഗലം, എടക്കാപറമ്പിൽ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍…
;
Update: 2020-09-26 05:27 GMT
ജിദ്ദ: ദക്ഷിണ സൗദിയില്‍ ജിസാന്‍ നഗരത്തിനു സമീപമുള്ള സ്വാംതയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്ന മലയാളി ജിദ്ദയില്‍ വെച്ച് മരണപ്പെട്ടു. വേങ്ങര, കണ്ണമംഗലം, എടക്കാപറമ്പിൽ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ ഖാദര്‍ (54) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിനുള്ള വിദഗ്ദ്ധ ചികിത്സക്കായി ജിദ്ദയിലെത്തിയ തായിരുന്നു അബ്ദുല്‍ ഖാദര്‍. വെള്ളിഴാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നുയായിരുന്നു മരണം. രണ്ടര പതിറ്റാണ്ടിലേറെയായി ജിസാനിനടുത്ത് സബിയയില്‍ ബൂഫിയ നടത്തി വരികയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞാലസ്സന്‍, മാതാവ്: പാത്തുമ്മു, ഭാര്യ: ഹസീന, മക്കള്‍: വലീദ്, വര്‍ദ്ദ, വാരിസ്. ജിദ്ദ മഹ്ജര്‍ കിങ് അബ്ദല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.