കരിപ്പുര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. എയര്‍ ഇന്റലിജന്‍സ് യൂണിറ്റും കസ്റ്റംസും നടത്തിയ പരിശോധനയില്‍ 1.8 കിലോ സ്വര്‍ണം പിടികൂടി.ദുബായില്‍ നിന്നും വന്ന ഒരു യാത്രികനില്‍ നിന്നും…
കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. എയര്‍ ഇന്റലിജന്‍സ് യൂണിറ്റും കസ്റ്റംസും നടത്തിയ പരിശോധനയില്‍ 1.8 കിലോ സ്വര്‍ണം പിടികൂടി.ദുബായില്‍ നിന്നും വന്ന ഒരു യാത്രികനില്‍ നിന്നും 194 ഗ്രാം സ്വര്‍ണം എയര്‍ഇന്റലിജന്‍സ് യൂണിറ്റാണ് പിടികൂടിയത്. ദുബായില്‍ നിന്നും തന്നെ എത്തിയ മറ്റൊരു യാത്രികനില്‍ നിന്നും 481 ഗ്രാം സ്വര്‍ണം കസ്റ്റംസും പിടികൂടി.എമിഗ്രേഷന്‍ അറൈവല്‍ ഹാളിനോട് ചേര്‍ന്ന ശുചിമുറിയിലെ ഫ്ളഷ് ടാങ്കിനുള്ളില്‍ നിന്നും കസ്റ്റംസ് 1.21 കിലോ സ്വര്‍ണം കണ്ടെത്തി.