ഷാര്‍ജയിൽ പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയത് ഭയന്ന് ആറാം നിലയില്‍നിന്ന് ചാടിയ പ്രവാസി യുവതി തല്‍ക്ഷണം മരിച്ചു
ഷാര്‍ജ: പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയത് ഭയന്ന് ആറാം നിലയില്‍നിന്ന് ചാടിയ പ്രവാസി യുവതി തല്‍ക്ഷണം മരിച്ചു. ഷാര്‍ജയിലെ അല്‍ മുറൈജ പ്രദേശത്താണ് സംഭവം. ഞായറാഴ്ച രാത്രിയാണ് പൊലീസിനെ…
;ഷാര്‍ജ: പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയത് ഭയന്ന് ആറാം നിലയില്‍നിന്ന് ചാടിയ പ്രവാസി യുവതി തല്‍ക്ഷണം മരിച്ചു. ഷാര്‍ജയിലെ അല്‍ മുറൈജ പ്രദേശത്താണ് സംഭവം. ഞായറാഴ്ച രാത്രിയാണ് പൊലീസിനെ കണ്ടു ഭയന്ന യുവതി കെട്ടിടത്തിനുമുകളില്‍നിന്ന് താഴേക്കു ചാടിയത്. ഫിലിപ്പീന്‍സ് സ്വദേശിനിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.
ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് ഫിലിപ്പീന്‍സ് സ്വദേശിനിയായ മുപ്പതുകാരി അറബ് വംശജനായ സുഹൃത്തിനൊപ്പം ആളൊഴിഞ്ഞ അപ്പാര്‍ട്ട്മെന്‍റിലേക്ക് കയറിയത്. അറബ് യുവാവിന്‍റെയോ യുവതിയോടെയോ അപ്പാര്‍ട്ട്മെന്‍റ് ആയിരുന്നില്ല ഇത്. ഇവരെ കണ്ട അപ്പാര്‍ട്ട്മെന്‍റിന്‍റെ സെക്യൂരിറ്റി ജീവനക്കാരന്‍ ഉടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. ഉടമസ്ഥന്‍ വന്നു നോക്കുമ്ബോള്‍ അപ്പാര്‍ട്ട്മെന്‍റിനുള്ളിലെ മുറിയിലിരുന്ന് യുവാവും യുവതിയും ഹുക്ക വലിക്കുകയായിരുന്നു. ഇവരോടെ അവിടെനിന്ന് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഉടമസ്ഥന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ ഇരുവരും അവിടെനിന്ന് ഓടിരക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ യുവാവിനെ പൊലീസ് പിടികൂടി. കെട്ടിടത്തിന്‍റെ മുകളിലേക്ക് ഓടിക്കയറിയ യുവതി ആറാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് താഴേക്കു ചാടുകയായിരുന്നു.
തലയിടിച്ചുള്ള വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ യുവതി തല്‍ക്ഷണം മരിച്ചു. യുവതിയുടെ മൃതദേഹം രാത്രി ഒരു മണിയോടെ അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പിന്നീട് പോസ്റ്റുമോര്‍ട്ടം പരിശോധന നടത്തി. അതിനിടെ സംഭവത്തില്‍ അറസ്റ്റിലായ അറബ് യുവാവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അല്‍ ഗര്‍ബ് പൊലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.