ആയുര്‍വേദ ഡോക്​ടര്‍മാര്‍ക്ക്​ ശസ്​ത്രക്രിയ ചെയ്യാന്‍ കേന്ദ്രാനുമതി

രാജ്യത്ത്​ ആയുര്‍വേദ ഡോക്​ടര്‍മാര്‍ക്ക്​ ശസ്​ത്രക്രിയ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ജനറല്‍ സര്‍ജറികള്‍, ഇ.എന്‍.ടി, ഒഫ്​താല്‍മോളജി, ഓര്‍​ത്തോ, ദന്തശസ്​ക്രിയ തുടങ്ങിയവ നടത്താനാണ്​ അനുമതി.ബിരുദാനന്തര ബിരുദ വിദ്യര്‍ഥികള്‍ക്ക്​ ഇവ…

By :  Editor
Update: 2020-11-22 02:18 GMT

രാജ്യത്ത്​ ആയുര്‍വേദ ഡോക്​ടര്‍മാര്‍ക്ക്​ ശസ്​ത്രക്രിയ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ജനറല്‍ സര്‍ജറികള്‍, ഇ.എന്‍.ടി, ഒഫ്​താല്‍മോളജി, ഓര്‍​ത്തോ, ദന്തശസ്​ക്രിയ തുടങ്ങിയവ നടത്താനാണ്​ അനുമതി.ബിരുദാനന്തര ബിരുദ വിദ്യര്‍ഥികള്‍ക്ക്​ ഇവ പ്രാക്​ടീസ്​​ ചെയ്യാനാകും. ഇതിനായി 2016ലെ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ റെഗുലേഷന്‍സ്​ ഭേദഗതി ചെയ്​തു. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ കരിക്കുലത്തില്‍ ശല്യ (ജനറല്‍ സര്‍ജറി), ശാലക്യ (ചെവി, മൂക്ക്​, തൊണ്ട) തുടങ്ങിയവ ഉള്‍പ്പെടുത്തും. ശാസ്​ത്രകിയയുടെ എം.എസ്​ ശല്യ തന്ത്ര, എം.എസ്​ ആയുര്‍വേദ ശാലക്യതന്ത്ര തുടങ്ങിയവയില്‍ രണ്ടു സ്​ട്രീമുകളില്‍ പരിശീലനം നല്‍കും. സ്​പെഷലൈസ്​ഡ്​ ആയുര്‍വേദ ഡോക്​ടര്‍മാര്‍ക്കും ശസ്​ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കുക.

അതേസമയം കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി. ആധുനിക വൈദ്യശാസ്​ത്രത്തെ പരമ്ബരാഗത ചികിത്സ രീതികളായ ആയുര്‍വേദ, യോഗ, നാച്യുറോപതി, യുനാനി, സിദ്ധ, ഹോമിയോപതി തുടങ്ങിയവയുമായി കൂട്ടിക്കെട്ടരുതെന്ന്​ ഐ.എം.എ പറഞ്ഞു.

Tags:    

Similar News