ഭക്തിനിർഭരമായ പൂജകളോടെ മാനാഞ്ചിറ അയ്യപ്പൻവിളക്ക് ആഘോഷിച്ചു

കോഴിക്കോട് : ഭക്തിനിർഭരമായ പൂജകളോടെ മാനാഞ്ചിറ അയ്യപ്പൻവിളക്ക് ആഘോഷിച്ചു. രാവിലെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ത്രികാലപൂജ നടന്നു. മുതലക്കുളം മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വൈകീട്ട്…

By :  Editor
Update: 2020-11-28 20:13 GMT

കോഴിക്കോട് : ഭക്തിനിർഭരമായ പൂജകളോടെ മാനാഞ്ചിറ അയ്യപ്പൻവിളക്ക് ആഘോഷിച്ചു. രാവിലെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ത്രികാലപൂജ നടന്നു. മുതലക്കുളം മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വൈകീട്ട് ഭഗവതിസേവയും ദീപാരാധനയും നടന്നു. വൈകീ ട്ട്‌ ഏഴരയോടെ ചടങ്ങുകൾ സമാപിച്ചു. പാലക്കൊമ്പ് എഴുന്നള്ളത്തും താലപ്പൊലിയും ആനയെഴുന്നള്ളിപ്പും കലശം എഴുന്നള്ളിപ്പുമില്ലാത്ത അയ്യപ്പൻവിളക്ക് ആഘോഷം 58 വർഷത്തെ ചരിത്രത്തിൽ ആദ്യത്തേതായി. കോവിഡ് നിബന്ധനകൾ പാലിച്ച് ഭക്തരുടെ എണ്ണവും പരിമിതപ്പെടുത്തിയിരുന്നു. പൂജകൾക്ക് തന്ത്രി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു.

Full View

Tags:    

Similar News