കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് ഒന്നര വയസ്സുകാരന്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗല്ല രോഗം കണ്ടെത്തി. ഫറോക്ക് കല്ലമ്ബാറ കഷായപ്പടിയിലെ ഒന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങളായി കുട്ടി വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.…

By :  Editor
Update: 2020-12-24 01:18 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗല്ല രോഗം കണ്ടെത്തി. ഫറോക്ക് കല്ലമ്ബാറ കഷായപ്പടിയിലെ ഒന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങളായി കുട്ടി വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബാക്ടീരിയയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഷിഗല്ല നിയന്ത്രണ വിധേയമായതായി ആരോഗ്യ വകുപ്പ് അറിയിച്ചതിന് പിന്നാലെയാണ് ഫറോക്കിലും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടാംപറമ്ബ് മേഖലയിലെ രോഗബാധയുമായി ഫറോക്കിലെ കേസിന് ബന്ധമില്ലെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.

കോട്ടാംപറമ്പ് മേഖലയില്‍ കഴിഞ്ഞ ദിവസം 15 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും മുപ്പതോളം പേര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.കോട്ടാംപറമ്പിലെ കിണറുകളില്‍ ഷിഗല്ലയ്ക്ക് സമാനമായ ബാക്ടീരിയ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. നിലവില്‍ രണ്ട് കിണറുകളിലാണ് ഷിഗല്ലയ്ക്ക് സമാനമായ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് ഇതുവരെ ഏഴുപേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. അറുപത് പേരില്‍ രോഗലക്ഷണമുണ്ട്. രോഗവ്യാപനമെന്ന ആശങ്ക വേണ്ടയെന്നും അവർ അറിയിച്ചു.

.

Tags:    

Similar News