രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് തടഞ്ഞു; പ്രിയങ്ക കസ്റ്റഡിയില്‍
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ഡല്‍ഹിയില്‍ പോലീസ് തടഞ്ഞു. കോണഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ നേതാക്കളെ…
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ഡല്‍ഹിയില്‍ പോലീസ് തടഞ്ഞു. കോണഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും കര്‍ഷകരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാര്‍ച്ചിന് നേരത്തെ പോലീസ് അനുമതി നിഷേധിചിരുന്നു . മൂന്ന് പേര്‍ക്ക് മാത്രമാണ് രാഷ്ട്രപതിയെ കാണാന്‍ അനുമതി നല്‍കിയിരുന്നത്.
അതിനിടെ, രാഹുല്‍ ഗാന്ധി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് കോടി കര്‍ഷകര്‍ ഒപ്പുവെച്ച നിവേദനം അദ്ദേഹം രാഷ്ട്രപതിക്ക് നല്‍കി. പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങാന്‍ പോകുന്നില്ലെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.