ജീവനക്കാരെ ആക്ഷേപിച്ചിട്ടില്ല; പ്രശനമുണ്ടാക്കാനല്ല പരിഹരിക്കാനാണ് ശ്രമമെന്ന്‌ ബിജു പ്രഭാകർ

തിരുവനന്തപുരം:കെ എസ് ആര്‍ ടി സി യെ നന്നാക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും കെ എസ് ആര്‍ ടി സി എംഡി ബിജു പ്രഭാകര്‍. ആക്ഷേപിച്ചത് കൊണ്ടിട്ടുണ്ടെങ്കില്‍…

By :  Editor
Update: 2021-01-17 00:55 GMT

തിരുവനന്തപുരം:കെ എസ് ആര്‍ ടി സി യെ നന്നാക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും കെ എസ് ആര്‍ ടി സി എംഡി ബിജു പ്രഭാകര്‍. ആക്ഷേപിച്ചത് കൊണ്ടിട്ടുണ്ടെങ്കില്‍ അത് കാട്ടുകള്ളന്മാര്‍ക്കാണ്. പ്രശ്നമുണ്ടാക്കാനല്ല, പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്നും കെ എസ് ആര്‍ ടി സിയില്‍ കുറച്ചു പേര്‍ മാത്രമാണ് പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്സ്ബുക്കിലൂടെയാണ് ബിജു പ്രഭാകര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. കെ എസ് ആര്‍ ടി സിയിലെ യൂണിയനുകള്‍ക്കും ഒരുവിഭാഗം ജീവനക്കാര്‍ക്കുമെതിരെ കഴിഞ്ഞദിവസം അദ്ദേഹം രംഗത്തെത്തിയിരുന്നു. സ്ഥാപനത്തിലെ തട്ടിപ്പുകളും തുറന്നുപറഞ്ഞിരുന്നു. കെ എസ് ആര്‍ ടി സിയെ നന്നാക്കാം എന്ന് പ്രതീക്ഷയുണ്ടെന്നും പ്രത്യേക അജണ്ടയില്ലെന്നും താന്‍ സ്നേഹിക്കുന്ന സ്ഥാപനമാണിതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ ആദ്യം എന്നതല്ല, ജീവനക്കാര്‍ക്ക് മുന്‍ഗണന എന്നതാണ് തന്റെ നയം. ശമ്പള പരിഷ്‌കരണം നടക്കാത്ത സാഹചര്യത്തില്‍ ഏതെങ്കിലും ജീവനക്കാര്‍ ജനങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അവരുടെ ജീവിത സാഹചര്യങ്ങള്‍ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ജപ്തി നേരിടുന്ന ഒരു ഡ്രൈവര്‍ എങ്ങനെ മന:സമാധാനമായി വണ്ടി ഓടിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

Tags:    

Similar News