വാര്‍ത്തയിലൂടെ വര്‍ഗീയ വിദ്വേഷം പരത്താന്‍ ശ്രമിച്ച കാസർകോട്ടെ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ പോലീസ് പൂട്ടിച്ചു
കാസര്‍കോട് : സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് കാസര്‍കോട് മധ്യവയസ്‌കനെ തല്ലിക്കൊന്നത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന് എതിരെ പോലീസ് കേസെടുത്തു.പബ്ലിക് കേരള ന്യൂസ് ചാനല്‍ നടത്തുന്ന…
കാസര്‍കോട് : സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് കാസര്‍കോട് മധ്യവയസ്‌കനെ തല്ലിക്കൊന്നത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന് എതിരെ പോലീസ് കേസെടുത്തു.പബ്ലിക് കേരള ന്യൂസ് ചാനല്‍ നടത്തുന്ന അണങ്കൂര്‍ കൊല്ലമ്ബാടിയിലെ അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ കരിപ്പൊടിക്ക് എതിരെയാണ് കേസെടുത്തത്. വാര്‍ത്തയിലൂടെ വര്‍ഗ്ഗിയ വിദ്വേഷം പരത്താന്‍ ശ്രമിച്ചതായി ഉളിയത്തടുക്കയിലെ നൗഫല്‍ നല്‍കിയ പരാതിയില്‍ 153 (എ) വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പബ്ലിക് കേരള ന്യൂസ് ചാനല്‍ പോലീസ് അടച്ചു പൂട്ടുകയും കംപ്യൂട്ടര്‍ ഉള്‍പ്പടെയുള്ള സാമഗ്രികള്‍ എടുത്തുകൊണ്ടു പോകുകയും ചെയ്തു. ഇതിനു മുന്നേയും ഈ ചാനലിനെതിരെ ആക്ഷേപം ഉയർന്നിരുന്നു.വർഗീയമായിയുള്ള വീഡിയോകളാണ് അധികവും ഇയാളുടെ ഈ ചാനലിൽ കൂടുതൽ ഉണ്ടായിരുന്നതെന്നും പോലീസ് ഇത് പരിശോധിക്കൂമെന്നാണ് റിപ്പോർട്ടുകൾ .