തൂത്തുക്കുടി: കമ്പനി തലവന്‍ അനില്‍ അഗര്‍വാള്‍ രാജിവെച്ചേക്കും
മുംബൈ: തൂത്തുക്കുടിയില്‍ വേദാന്തക്കെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിനിടെ കമ്പനിയുടെ ഇന്ത്യ വിഭാഗത്തിന്റെ തലവന്‍ അനില്‍ അഗര്‍വാള്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫിനാഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കമ്പനിയില്‍ നിന്ന് സ്ഥാനമൊഴിയുന്നതായി…
മുംബൈ: തൂത്തുക്കുടിയില്‍ വേദാന്തക്കെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിനിടെ കമ്പനിയുടെ ഇന്ത്യ വിഭാഗത്തിന്റെ തലവന്‍ അനില്‍ അഗര്‍വാള്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫിനാഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കമ്പനിയില്‍ നിന്ന് സ്ഥാനമൊഴിയുന്നതായി അനില്‍ അഗര്‍വാള്‍ വ്യക്തമാക്കിയത്. വേദാന്തയിലെ 70 ശതമാനത്തോളം ഓഹരികളും അഗര്വാളിന്റെ ഉടമസ്ഥതയിലാണ്.
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ശ്രീനിവാസ് വെങ്കിടകൃഷ്ണന്‍ വേദാന്തയുടെ പുതിയ മേധാവിയാകും. തന്റെ സ്വപ്നങ്ങള്‍ ശ്രീനിവാസിലുടെ പൂര്‍ത്തികരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് അഗര്‍വാള്‍ പറഞ്ഞു. വെങ്കിടേഷ് കഴിഞ്ഞ ആഗസ്റ്റിലാണ് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വേദാന്തയില്‍ എത്തിയത്. തൂത്തുക്കുടിയില്‍ വേദാന്തയുടെ ഉടമസ്ഥതയിലുള്ള സ്റ്റെലൈറ്റ് പ്ലാന്റിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.