കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇ. അഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു
റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇ. അഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു. ഇന്ത്യയുടെ ആദര്‍ശം മുറുകെ പിടിച്ചു രാജ്യത്തിെന്റ വികസനവും മതേതരത്വ സംരക്ഷണവും കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ച…
;റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇ. അഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു. ഇന്ത്യയുടെ ആദര്‍ശം മുറുകെ പിടിച്ചു രാജ്യത്തിെന്റ വികസനവും മതേതരത്വ സംരക്ഷണവും കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ച ദേശീയ നേതാവായിരുന്നു അദ്ദേഹമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുമായുള്ള ഊഷ്മള ബന്ധം മികച്ച നിലയിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
പ്രവാസികളുടെ വിവിധ പ്രയാസങ്ങള്‍ ചോദിച്ചു മനസ്സിലാക്കി പരിഹാരം കാണുന്നതിനും അദ്ദേഹം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടി ശബ്ദിച്ച ഇ. അഹമ്മദ് കര്‍മ മണ്ഡലത്തില്‍തന്നെ ജീവിതം പൊലിഞ്ഞപ്പോള്‍ മുസ്ലിം ലീഗിന് വലിയ നഷ്ടം സംഭവിച്ചുവെന്നും അനുസ്മരണ യോഗം വിലയിരുത്തി. യോഗം കെ.എം.സി.സി സൗദി നാഷനല്‍ ആക്ടിങ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ലീഗല്‍ റൈറ്റ്സ് ജനറല്‍ കണ്‍വീനര്‍ വി.കെ.റഫീഖ് ഹസന് അനുസ്മരണ പ്രഭാഷണം നടത്തി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കോങ്ങാട്, അബ്ദുറഹ്മാന് ഫറോക്ക്, റസാഖ് വളക്കൈ, ഷഫീഖ് കൂടാളി എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ജലീല്‍ തിരൂര്‍ സ്വഗതവും സഫീര്‍ തിരൂര്‍ നന്ദിയും പറ