സെൻസെക്‌സിൽ 712 പോയന്റ് നഷ്ടത്തോടെ തുടക്കം; ആഗോള വിപണിയിൽ തിരിച്ചടി
മുംബൈ: മൂന്നു ദിവസത്തെ കുതിപ്പിന് താൽക്കാലിക വിരാമം. സെൻസെക്‌സ് 712 പോയന്റ് നഷ്ടത്തിൽ 50,731ലും നിഫ്റ്റി 213 പോയന്റ് ഉയർന്ന് 15,031ലുമാണ് വ്യാപാരം ആരംഭിച്ചത്. എച്ച്‌സിഎൽ ടെക്,…
മുംബൈ: മൂന്നു ദിവസത്തെ കുതിപ്പിന് താൽക്കാലിക വിരാമം. സെൻസെക്‌സ് 712 പോയന്റ് നഷ്ടത്തിൽ 50,731ലും നിഫ്റ്റി 213 പോയന്റ് ഉയർന്ന് 15,031ലുമാണ് വ്യാപാരം ആരംഭിച്ചത്. എച്ച്‌സിഎൽ ടെക്, ഭാരതി എയർടെൽ, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ, എസ്ബിഐ, റിലയൻസ്, പവർഗ്രിഡ് കോർപ്, മാരുതി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഒഎൻജിസി,ഇൻഫോസിസ്, സൺ ഫാർമ, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. എല്ലാ വിഭാഗം സൂചികകളും നഷ്ടത്തിലാണ്. നിഫ്റ്റി ഫിനാൻഷ്യൽ സർവീസാണ് കൂടുതൽ നഷ്ടം നേരിട്ടത്. സൂചിക 2.2ശതമാനം താഴ്ന്നു.