'അള്ളാഹു' എന്ന പദം ഉപയോഗിച്ചാല്‍ ക്രിസ്ത്യാനികളെ നശിപ്പിക്കും; ഭീഷണിയുമായി യുവതി
മനില: 'അള്ളാഹു' എന്ന പദം ഇതര മതസ്ഥര്‍ക്കും ഉപയോഗിക്കാമെന്ന മലേഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഭീഷണിയുമായി ഇസ്ലാം യുവതി. അള്ളാഹു എന്ന വാക്ക് ഉപയോഗിച്ചാല്‍ ക്രിസ്ത്യന്‍ വിശ്വാസികളെ നശിപ്പിക്കുമെന്നാണ്…
;മനില: 'അള്ളാഹു' എന്ന പദം ഇതര മതസ്ഥര്‍ക്കും ഉപയോഗിക്കാമെന്ന മലേഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഭീഷണിയുമായി ഇസ്ലാം യുവതി. അള്ളാഹു എന്ന വാക്ക് ഉപയോഗിച്ചാല്‍ ക്രിസ്ത്യന്‍ വിശ്വാസികളെ നശിപ്പിക്കുമെന്നാണ് ഭീഷണി.
കഴിഞ്ഞ 35 വര്‍ഷമായി നിലനിന്നിരുന്ന വിലക്കാണ് മലേഷ്യന്‍ കോടതി നീക്കിയത്. അള്ളാഹു എന്ന പദത്തിനു പുറമേ മൂന്ന് അറബി വാക്കുകള്‍ കൂടി ക്രിസ്ത്യന്‍ പബ്ലിക്കേഷന്‍സിനു ഉപയോഗിക്കാന്‍ മലേഷ്യന്‍ ഹൈക്കോടതി അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് ഉപയോഗിക്കരുതെന്നും, തന്നെ അക്രമത്തിനു പ്രേരിപ്പിക്കരുതെന്നുമാണ് 35 കാരിയായ യുവതി പറയുന്നത്. ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.
വീഡിയോയില്‍, "ദൈവത്തെ അര്‍ത്ഥമാക്കുന്നതിന് 'അള്ളാഹു' എന്ന പദം പങ്ക് വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് ഉപയോഗിച്ചാല്‍ ക്രിസ്ത്യാനികളെ നശിപ്പിക്കും. ദയവായി എന്നെ ക്രിസ്ത്യന്‍ സമൂഹത്തെ നശിപ്പിക്കാന്‍ പ്രേരിപ്പിക്കരുത്." എന്നാണ് യുവതി പറയുന്നത്. 'പുത്തേരി മുജാഹിദ വാന്‍ അഷിമ കമറുദ്ദീന്‍' എന്ന എഫ്ബി പേജിലാണ് യുവതിയുടെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമത്തിനുള്ള ആഹ്വാനമായാണ് പലരും ഇതിനെ കാണുന്നത്. വീഡിയോ വന്നതിനു പിന്നാലെ മലേഷ്യയിലെ ഫെഡറല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.