ദുബായിയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ്ണനഗ്‌നരായി 15 ഓളം യുവതികള്‍; ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങള്‍ വൈറല്‍
പതിനഞ്ചോളം യുവതികൾ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ്ണനഗ്‌നരായി നില്‍ക്കുന്ന വീഡീയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു ഇസ്രയേലി വെബ്സൈറ്റിനു വേണ്ടിയുള്ള പരസ്യത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായാണ് നഗ്‌ന ഫോട്ടോ ഷൂട്ട്…
;പതിനഞ്ചോളം യുവതികൾ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ്ണനഗ്‌നരായി നില്‍ക്കുന്ന വീഡീയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു ഇസ്രയേലി വെബ്സൈറ്റിനു വേണ്ടിയുള്ള പരസ്യത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായാണ് നഗ്‌ന ഫോട്ടോ ഷൂട്ട് നടത്തിയതെന്ന് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു സംഘം യുവതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനായിരുന്നു പോലീസ് നടപടി.
അഡള്‍ട്ട് വെബ്സൈറ്റുകളുടെ ചുവടുപിടിച്ചുള്ള ഒരു വെബ്സൈറ്റാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചതെന്നാണ് സൂചന. ശനിയാഴ്‌ച്ചയാണ് ദുബായ് മറിനയിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ്ണനഗ്‌നരായി നിരന്നു നില്‍ക്കുന്ന യുവതികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.പരസ്യമായി ചുംബിക്കുന്നതും, ലൈസന്‍സ് ഇല്ലാതെ മദ്യപിക്കുന്നതും പൊതുയിടങ്ങളിൽ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതും മറ്റ് അശ്ലീല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതുമൊക്കെ ദുബായിൽ കുറ്റകരമായ പ്രവർത്തിയാണ്