കോവിഡ്: മലപ്പുറത്ത് 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി 9 മുതൽ പ്രാബല്യത്തിലാകും. 30 വരെ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി…

;

By :  Editor
Update: 2021-04-27 08:52 GMT

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി 9 മുതൽ പ്രാബല്യത്തിലാകും. 30 വരെ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ൽ കൂടുതലുള്ള പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്. ഇതോടെ ജില്ലയിലെ 38 തദ്ദേശ സ്ഥാപനങ്ങളിൽ നിരോധനാജ്ഞയാകും. പുതുതായി നിരോധനാജ്ഞ പ്രാബല്യത്തിൽ വരുന്ന പഞ്ചായത്തുകൾ: പുറത്തൂർ, തെന്നല, തിരുവാലി, മൂന്നിയൂർ, വളവന്നൂർ, എടവണ്ണ, ഊർങ്ങാട്ടിരി, വട്ടംകുളം, കീഴുപറമ്പ്, കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ്, കൽപകഞ്ചേരി. ഇവിടെ പൊതു സ്ഥലങ്ങളിൽ അഞ്ചോ അതിൽകൂടുതലോ പേർ കൂട്ടംകൂടരുത്. ,ആഘോഷങ്ങളും മത ചടങ്ങുകളും പൊതുജന പങ്കാളിത്തമില്ലാതെ നടത്തണം.,ആഘോഷങ്ങളും മത ചടങ്ങുകളും പൊതുജന പങ്കാളിത്തമില്ലാതെ നടത്തണം.

Tags:    

Similar News