വീണ്ടും ഐപിഎല്‍ കിരീടമണിഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്

മുംബൈ: ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മൂന്നാം ഐ.പി.എല്‍ കിരീടം. 57 പന്തില്‍ എട്ട് സിക്‌സറും 11 ഫോറുമടക്കം പുറത്താകാതെ 117…

By :  Editor
Update: 2018-05-27 23:21 GMT

മുംബൈ: ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മൂന്നാം ഐ.പി.എല്‍ കിരീടം. 57 പന്തില്‍ എട്ട് സിക്‌സറും 11 ഫോറുമടക്കം പുറത്താകാതെ 117 റണ്ണെടുത്ത ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണാണു സൂപ്പര്‍ കിംഗ്‌സിന് മൂന്നാം ഐ.പി.എല്‍. കിരീടം നേടി ക്കൊടുത്തത്.

വാട്‌സണ്‍ (117) പുറത്താകാതെ നേടിയ സെഞ്ചുറിയുടെ കരുത്തില്‍ ഹൈദരാബാദിന്റെ 178 റണ്‍സ് വിജയലക്ഷ്യം ഒമ്പതു പന്തുകള്‍ ശേഷിക്കെ ചെന്നൈ മറികടന്നു. വിജയവഴിയില്‍ ചെന്നൈയ്ക്കു ഡുപ്ലസിയെയും (10) സുരേഷ് റെയ്‌നയെയും (32) മാത്രമാണ് നഷ്ടമായത്. ആദ്യ ഓവര്‍ മെയ്ഡന്‍ എറിഞ്ഞ് ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്‌സിന്റെ ബൗളിംഗ് കരുത്ത് വ്യക്തമാക്കിയെങ്കിലും മെല്ലെ മെല്ലെ ചാര്‍ജായി ഹൈ വോള്‍ട്ടായി മാറിയ വാട്‌സണിനു മറുതന്ത്രം മെനയാന്‍ വില്യംസണിനു കഴിഞ്ഞില്ല. 57 പന്തില്‍ 11 ഫോറും എട്ടു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു വാട്‌സണിന്റെ ഇന്നിംഗ്‌സ്.

ചെന്നൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പെട്ടെന്ന് പൊളിക്കാന്‍ ഹൈദരാബാദിനു സാധിച്ചെങ്കിലും റെയ്‌നയും വാട്‌സണും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് കളി മാറ്റിയത്. ഇരുവരും ചേര്‍ന്ന് 117 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഇതില്‍ 32 റണ്‍സ് മാത്രമായിരുന്നു റെയ്‌നയുടെ സംഭാവന. റെയ്‌ന പുറത്തായ ശേഷം അമ്പാട്ടി റായുഡുവിനെ (പുറത്താകാതെ 16) കൂട്ടുപിടിച്ച് വാട്‌സണ്‍ കിരീടത്തിലേക്ക് കുതിച്ചു.

രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷമുള്ള ആദ്യ സീസണില്‍ തന്നെ കിരീടം നേടാന്‍ ഇതോടെ ചെന്നൈയ്ക്കായി. ഈ സീസണില്‍ മൂന്നു തവണ ഇരുവരും കണ്ടുമുട്ടിയപ്പോഴും സണ്‍റൈസേഴ്‌സിനു തോല്‍വിയായിരുന്നു വിധി. ഫൈനലിലും അതാവര്‍ത്തിച്ചു.

Tags:    

Similar News