രാത്രിയോടെ എറണാകുളം അതിര്‍ത്തി അടയ്ക്കും; നിയമ ലംഘകർക്കെതിരെ കർശന നടപടി
കൊച്ചി: നാളെ മുതൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എറണകുളത്ത് അതിർത്തികൾ പൂർണമായും ഇന്നു രാത്രിയോടെ അടയ്ക്കുമെന്ന് കമ്മിഷണർ സി.എച്ച്. നാഗരാജു. ജില്ലാ അതിർത്തികൾ ബാരിക്കേഡുകൾ കൊണ്ടാണ്…
;കൊച്ചി: നാളെ മുതൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എറണകുളത്ത് അതിർത്തികൾ പൂർണമായും ഇന്നു രാത്രിയോടെ അടയ്ക്കുമെന്ന് കമ്മിഷണർ സി.എച്ച്. നാഗരാജു. ജില്ലാ അതിർത്തികൾ ബാരിക്കേഡുകൾ കൊണ്ടാണ് അടയ്ക്കുന്നത്. അനാവശ്യയാത്ര നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകുമെന്ന് ആലുവ റൂറൽ എസ്പി കെ.കാർത്തിക് വ്യക്തമാക്കി.
ജില്ലാ അതിർത്തി കടന്നു വരുന്നവരെ പരിശോധിച്ചതിന് ശേഷം മാത്രമേ കടത്തി വിടുകയുള്ളൂ. സർക്കാർ മാർഗനിർദ്ദേശത്തിൽ നൽകിയിരിക്കുന്ന അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും യാത്രാ അനുമതി നൽകുക. അല്ലാതെയുള്ള നിയമലംഘകർക്കെതിരേ കേസെടുക്കുമെന്നും കമ്മിഷണർ പറഞ്ഞു.