ദുബായ് ഇന്ത്യൻ കോൺസുലേറ്റ് , അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ , അജ്‌മാൻ എയർ മാസ്റ്റർ ഗ്രൂപ്പ് എന്നിവർ സംയുക്തമായി ഇഫ്ത്താർ സംഘമം നടത്തി

ദുബായ് : ദുബായ് ഇന്ത്യൻ കോൺസുലേറ്റ് , അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ , അജ്‌മാൻ എയർ മാസ്റ്റർ ഗ്രൂപ്പ് എന്നിവർ സംയുക്തമായി അജ്‌മാൻ എയർ മാസ്റ്റർ കമ്പനിയിൽ…

;

By :  Editor
Update: 2021-05-10 00:48 GMT

ദുബായ് : ദുബായ് ഇന്ത്യൻ കോൺസുലേറ്റ് , അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ , അജ്‌മാൻ എയർ മാസ്റ്റർ ഗ്രൂപ്പ് എന്നിവർ സംയുക്തമായി അജ്‌മാൻ എയർ മാസ്റ്റർ കമ്പനിയിൽ വെച്ച് ഇഫ്ത്താർ സഘമം നടത്തി. ഇഫ്ത്താർ സംഘമത്തിൽ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ.അമൻ പൂരിയാണ് വിശിഷ്‌ടാതിഥിയായി എത്തിയത്. കമ്പനി ജീവനക്കാർക്ക് ഒപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുത്ത അദ്ദേഹം തൊഴിലാളികളോടുള്ള എയർ മാസ്റ്റർ ഗ്രൂപ്പിന്റെ സമീപനം വളരെ അധികം അഭിമാനം ഉളവാക്കുന്നതാണെന്നും ഇത്തരം ഒരു വിരുന്നിൽ പങ്കെടുക്കാൻ സാധിച്ചതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും പ്രസ്തുത പരിപാടിയിൽ തൊഴിലാളികളുമായി സംവദിക്കുന്നതിനിടയിൽ അദ്ദേഹം വ്യക്തമാക്കി.

കോവിഡ് തരംഗം രൂക്ഷമാകുന്ന ഈ സാഹചര്യത്തിലും ഒരു ജോലിക്കാരനു പോലും ജോലി നഷ്ടമാകരുതെന്ന എയർ മാസ്റ്റർ ഗ്രുപ്പിന്റെ നയം അഭിനന്ദനമർഹിക്കുന്നതാണെന്നും ഈ പ്രതിസന്ധി കാലഘട്ടത്തിലും കോവിഡ് മാനദണ്ഡങ്ങളും യുഎഇ ഗവൺമെന്റ് നിയമങ്ങളും പാലിച്ചു കൊണ്ട് വളരെ വൃത്തിയായി ജോലി ചെയ്യുന്ന എയർ മാസ്റ്ററിന്റെ ജീവനക്കാർ സ്വയം സംരക്ഷിച്ചു കൊണ്ട് തന്നെ സമൂഹത്തിലുള്ള ആളുകളെയും സുരക്ഷിതരാക്കുന്നു എന്നും അദ്ദേഹം വിശദമാക്കി. കൂടാതെ കമ്പനി ജീവനക്കാർ കമ്പനിയോട് കാണിക്കുന്ന ഉയർന്ന ധാർമികത എയർ മാസ്റ്റർ ഗ്രുപ്പിന് അങ്ങേയറ്റം അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇ യുടെ സമ്പത്ത് വ്യവസ്ഥയിൽ വലിയൊരു പങ്കുതന്നെയാണ് എയർ മാസ്റ്റർ ഗ്രൂപ്പ് വഹിക്കുന്നതെന്ന് വിശദീകരിച്ച അദ്ദേഹം ഇന്ത്യക്കാരെ പ്രതിനിധാനം ചെയ്തു കൊണ്ട് സംസാരിക്കുകയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനം ഇനിമുതൽ 365 ദിവസവും ലഭ്യമായിരിക്കുമെന്ന് ഔദ്യോഗികമായി അറിയിക്കുകയുമുണ്ടായി. കൂടാതെ എല്ലാവർക്കും റമളാൻ ആശംസകളും നേർന്നുകൊണ്ടാണ് അദ്ദേഹം ചടങ്ങിൽ നിന്നും മടങ്ങിയത് .

ഇഫ്ത്താർ സംഘമത്തിൽ ദുബായ് കോൺസുലേറ്റ് പ്രധിനിതികളായ ശ്രീമതി.റ്റാടു മാമു (കോൺസുൽ ലേബർ അഫെയർ),ജിതേന്ദർ സിംഗ്, അനീഷ് ചൗധരി, എയർ മാസ്റ്റർ കമ്പനി ചെയർമാൻ മുനവ്വർ ഖാൻ, ഡയറക്ടർ മാരായ ഫിറോസ് അബ്ദുല്ല , ജവഹർ ഖാൻ , സമീറ ഖാൻ, അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികളായ അഫ്താബ് ഇബ്രാഹിം (ചെയർമാൻ ), അബ്ദുൽ സലാഹ് (സെക്രട്ടറി), രൂപ് സിംഗ് സിന്ധു (സെക്രട്ടറി ) , ജയ ദേവി ( ജോയിൻ സെക്രട്ടറി), ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാനും യുഎഇയിലെ അറിയപ്പെടുന്ന നിയമ പ്രതിനിധിനിയും സാമൂഹിക പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി എന്നിവർ ഉൾപ്പടെ പങ്കെടുത്തു.

Tags:    

Similar News