കോവിഡ് കാലം കഴിഞ്ഞാൽ കുട്ടികൾക്കു കളിച്ചു രസിക്കാൻ കോഴിക്കോട് ബീച്ചിൽ കൂറ്റൻ ചെസ് ബോർഡ് തയാറാക്കുന്നു
കോവിഡ് തീർത്ത ഈ പ്രതിസന്ധി ഘട്ടം കഴിഞ്ഞാൽ ചെസ് കളിക്കാൻ താൽപര്യമുള്ള കുട്ടികൾക്ക് കോഴിക്കോട് ബീച്ചിലേക്ക് വരാം. കുട്ടികൾക്ക് കളിച്ചു രസിക്കാൻ കോഴിക്കോട് ബീച്ചിൽ ഒരു ചെസ്…
;കോവിഡ് തീർത്ത ഈ പ്രതിസന്ധി ഘട്ടം കഴിഞ്ഞാൽ ചെസ് കളിക്കാൻ താൽപര്യമുള്ള കുട്ടികൾക്ക് കോഴിക്കോട് ബീച്ചിലേക്ക് വരാം. കുട്ടികൾക്ക് കളിച്ചു രസിക്കാൻ കോഴിക്കോട് ബീച്ചിൽ ഒരു ചെസ് ബോർഡ് ഒരുങ്ങുകയാണ്. സാധാരണ ചെസ് ബോർഡല്ല, 5 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള കൂറ്റൻ ചെസ് ബോർഡാണ് ഇവിടെ ഒരുക്കുന്നത്.ബീച്ചിൽ കുട്ടികൾക്കായി നിർമിക്കുന്ന ഗെയിം സോണിന്റെ ഭാഗമായാണു ചെസ് ബോർഡ്. ബീച്ച് നവീകരണത്തിന്റെ ഭാഗമായി വിളക്കു കാലുകൾ മാറ്റി സ്ഥാപിച്ചു. കൂടാതെ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.കോവിഡ് കാലം കഴിഞ്ഞാലുടൻ മുൻ ചെസ് ചാംപ്യൻ കൂടിയായ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചെസ് ബോർഡ് കുട്ടികൾക്കായി സമർപ്പിക്കും.