കോവിഡ് വാക്‌സിന്‍: ജിഎസ്ടി ഒഴിവാക്കിയേക്കും; കേന്ദ്രസര്‍ക്കാര്‍ തീരുമാനം വെള്ളിയാഴ്ച
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ, നികുതിയിളവ് നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍. വാക്സിന്റെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍…
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ, നികുതിയിളവ് നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍. വാക്സിന്റെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച തീരുമാനമെടുക്കും.
കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതിയിലും ഇളവ് വരുത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ തീരുമാനമായേക്കും. നികുതി പൂര്‍ണമായി ഒഴിവാക്കുമോ, അതോ നികുതി ഇളവ് നല്‍കണമോ എന്നതില്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും.നികുതി പൂര്‍ണമായി ഒഴിവാക്കണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കം. അല്ലാത്തപക്ഷം നികുതി നാമമാത്രമാക്കിയേക്കും.
0.1 ശതമാനം നികുതി ചുമത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്. നിലവില്‍ ആഭ്യന്തര തലത്തില്‍ കോവിഡ് വാക്സിന്റെ വില്‍പ്പനയ്ക്കും ഇറക്കുമതിക്കും അഞ്ചു ശതമാനം ജി എസ് ടിയും കോവിഡ് മരുന്നിനും ഓക്സിജനും 12 ശതമാനം ലെവിയുമാണ് ഈടാക്കുന്നത്.സ്വന്തമായി വാക്സിന്‍ വാങ്ങേണ്ടി വരുന്നത് പല സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക ,തെലങ്കാന, ഒഡീഷ എന്നി സംസ്ഥാനങ്ങള്‍ 25 മുതല്‍ 30 ശതമാനം വരെ മൂലധന ചെലവുകള്‍ വെട്ടികുറയ്ക്കും എന്ന് അറിയിച്ചിട്ടുണ്ട്. മൂലധന ചെലവുകള്‍ വലിയ തോതില്‍ വെട്ടികുറയ്ക്കുന്നത് ഗുണം ചെയ്യില്ലെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.