സെന്‍ട്രല്‍ വിസ്ത അനിവാര്യമെന്ന് ഡല്‍ഹി ഹൈക്കോടതി " പ്രത്യേക ഉദ്ദേശത്തോടെയുള്ള ഹർജിയാണെന്ന് നിരീക്ഷണം ;ഹരജിക്കാര്‍ക്ക് ഒരു ലക്ഷം പിഴ
സെന്‍ട്രല്‍ വിസ്ത പദ്ധതി അനിവാര്യമെന്ന് ഡല്‍ഹി ഹൈക്കോടതി. പദ്ധതി നിര്‍ത്തിവെക്കണമെന്ന ഹരജി തള്ളിയ ഡല്‍ഹി ഹൈക്കോടതി ഹരജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴയിടുകയും ചെയ്തു. ഹരജി നല്‍കിയത്…
സെന്‍ട്രല്‍ വിസ്ത പദ്ധതി അനിവാര്യമെന്ന് ഡല്‍ഹി ഹൈക്കോടതി. പദ്ധതി നിര്‍ത്തിവെക്കണമെന്ന ഹരജി തള്ളിയ ഡല്‍ഹി ഹൈക്കോടതി ഹരജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴയിടുകയും ചെയ്തു. ഹരജി നല്‍കിയത് പ്രത്യേക ഉദ്ദേശ്യത്തോടെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേലും ജസ്റ്റിസ് ജ്യോതി സിങും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി നിര്‍ത്തിവെക്കണമെന്നാണ് ഹരജിക്കാരായ അന്യ മല്‍ഹോത്രയും സുഹൈല്‍ ഹാഷ്മിയും വാദിച്ചത്. തൊഴിലാളികളുടെയം പ്രദേശവാസികളുടെയും സുരക്ഷ കണക്കിലെടുത്താണ് നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹരജിക്കാര്‍ വാദിച്ചു. എന്നാല്‍ പദ്ധതി തന്നെ ഇല്ലാതാക്കാനാണ് ഹരജിക്കാരുടെ ശ്രമമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌റയുടെ വാദം. പദ്ധതി ദേശീയ പ്രധാന്യമുള്ള നിർമാണ പ്രവർത്തനമാണെന്നും 2021 നവംബർ 21ന് മുമ്പ് നിർമാണം പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.