പണം തിരിച്ചു നല്‍കും: തൂത്തുക്കുടി സ്‌റ്റൈര്‍ലൈറ്റ് വികസനത്തിന് ഭൂമി അനുവദിച്ചത് റദ്ദാക്കി

ചെന്നൈ: തൂത്തുക്കുടിയില്‍ സ്‌റ്റൈര്‍ലൈറ്റ് കോപ്പര്‍ കമ്പനിയുടെ പ്ലാന്റ് വികസനത്തിന് ഭൂമി അനുവദിച്ച നടപടി തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കി. പൊതുതാല്‍പര്യം പരിഗണിച്ചാണ് നപടിയെന്ന് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.…

By :  Editor
Update: 2018-05-29 04:13 GMT

ചെന്നൈ: തൂത്തുക്കുടിയില്‍ സ്‌റ്റൈര്‍ലൈറ്റ് കോപ്പര്‍ കമ്പനിയുടെ പ്ലാന്റ് വികസനത്തിന് ഭൂമി അനുവദിച്ച നടപടി തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കി. പൊതുതാല്‍പര്യം പരിഗണിച്ചാണ് നപടിയെന്ന് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. ഭൂമി നല്‍കുന്നതിനായി സ്വീകരിച്ച പണം ചട്ടങ്ങള്‍ക്ക് വിധേയമായി തിരിച്ചുനല്‍കും. പ്ലാന്റ് എന്നന്നേക്കുമായി അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഇന്നലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പുതിയ നടപടി.

പ്ലാന്റിന്റെ നവീകരണത്തിനായി 342.22 ഏക്കര്‍ ഭൂമിയാണ് വ്യവസായ വികസന കോര്‍പറേഷന്‍ അനുവദിച്ചിരുന്നത്. അതേസമയം, പ്ലാന്റ് അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിര്‍ഭാഗ്യകരമാണെന്നും കൂടുതല്‍ പഠിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഉടമസ്ഥരായ വേദാന്ത ഗ്രൂപ്പ് വ്യക്തമാക്കി. പ്ലാന്റിന്റെ നവീകരണ പരിപാടികള്‍ മദ്രാസ് ഹൈക്കോടതി കഴിഞ്ഞയാഴ്ച സ്‌റ്റേ ചെയ്തിരുന്നു.

പ്ലാന്റില്‍ നിന്നുള്ള മലിനീകരണത്തെ ചൊല്ലി നടന്ന ജനകീയ പ്രക്ഷോഭത്തിനു നേര്‍ക്കുണ്ടായ പോലീസ് വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു

Tags:    

Similar News