കോപ്പയില്‍ നിറഞ്ഞ് അർജന്‍റീന; ഗോള്‍ഡന്‍ ബൂട്ട് ലയണല്‍ മെസിക്ക്
കോപ്പ അമേരിക്കയില്‍ ഗോള്‍ഡന്‍ ബൂട്ട് ലയണല്‍ മെസിക്ക്.ആകെ നാലു ഗോളുകള്‍ നേടിയാണ് മെസിയുടെ നേട്ടം.47-ാമത് കോപ്പ അമേരിക്കയില്‍ മത്സരങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ ആകെ പിറന്ന ഗോളെണ്ണം 60 ആണ്.…
കോപ്പ അമേരിക്കയില്‍ ഗോള്‍ഡന്‍ ബൂട്ട് ലയണല്‍ മെസിക്ക്.ആകെ നാലു ഗോളുകള്‍ നേടിയാണ് മെസിയുടെ നേട്ടം.47-ാമത് കോപ്പ അമേരിക്കയില്‍ മത്സരങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ ആകെ പിറന്ന ഗോളെണ്ണം 60 ആണ്.
കളിച്ച 7 മത്സരങ്ങളില്‍ നിന്നുമായി ആകെ 12 ഗോളുകള്‍ നേടിയ ബ്രസീല്‍ വഴങ്ങിയത് മൂന്ന് ഗോളുകളാണ്.7 മത്സരങ്ങളില്‍ നിന്നുമായി ആകെ 12 ഗോളുകള്‍ സ്കോര്‍ ചെയ്ത മെസിപ്പട തിരികെ വാങ്ങിയത് 3 ഗോളുകള്‍ മാത്രം.4 ഗോളുകള്‍ നേടിയ അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസിക്കാണ് ഗോള്‍ഡന്‍ ബൂട്ട് .അസിസ്റ്റുകളിലും മെസി തന്നെയാണ് മുന്നില്‍. 5 അസിസ്റ്റുകളാണ് മെസിക്കുള്ളത്. 4 ഗോളുകളുള്ള കൊളംബിയയുടെ ലൂയിസ് ഡയസാണ് ഗോള്‍വേട്ടക്കാരില്‍ രണ്ടാമന്‍ അര്‍ജന്റീനയുടെ തന്നെ ലൗട്ടാരോ മാര്‍ട്ടിനെസാണ് മൂന്നാമത്.രണ്ട് ഗോളുകളാണ് ബ്രസീലിയന്‍ പ്ലേമേക്കര്‍ നെയ്മര്‍ക്കുള്ളത്.3 അസിസ്റ്റുകള്‍ നെയ്മറുടെ പേരിലുണ്ട്.
കനറികളുടെ സെന്‍സേഷന്‍ താരം ലൂക്കാസ് പക്വേറ്റയുടെ പേരിലും രണ്ട് ഗോളുകളുണ്ട്. ആറാമത് കോപ്പ കളിച്ച മെസിയുടെ ആകെ ഗോള്‍ ശേഖരം 13 ആയി.17 ഗോളുകള്‍ വീതം നേടിയ അര്‍ജന്‍റീനയുടെ നോര്‍ബര്‍ട്ടോ മെന്‍ഡസും ബ്രസീലിന്റെ സിസിഞ്ഞോയുമാണ് കോപ്പചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ നേട്ടക്കാര്‍. 34 കോപ്പ അമേരിക്ക മത്സരം കളിച്ചതോടെ മെസി ഏറ്റവും കൂടുതല്‍ കോപ്പ അമേരിക്ക മത്സരം കളിച്ച ചിലിയന്‍ താരം സെര്‍ജിയോ ലിവിങ്സ്റ്റണിന്റെ റെക്കോര്‍ഡിനൊപ്പമെത്തി.